Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Middle Aged Man

മ​ഞ്ചേ​രി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ താ​മ​സ​സ്ഥ​ല​ത്തെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ മ​ധ്യ​വ​യ​സ്‌​ക​നെ താ​മ​സ​സ്ഥ​ല​ത്തെ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ഞ്ചേ​രി താ​ണി​പ്പാ​റ പ​ഴ​യ​തൊ​ടി​ക സു​ലൈ​മാ​ന്‍റെ മ​ക​ന്‍ ഷം​സു​ദ്ദീ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

വാ​ഹ​ന ബ്രോ​ക്ക​റാ​യ ഷം​സു​ദ്ദീ​ന്‍ താ​ണി​പ്പാ​റ​യി​ല്‍​നി​ന്ന് കു​ടും​ബ​സ​മേ​തം കാ​ര​ക്കു​ന്നി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. ഇ​തി​നി​ടെ കു​ടും​ബ​വു​മാ​യി പി​ണ​ങ്ങി ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി മ​ഞ്ചേ​രി മേ​ലാ​ക്കം കോ​ഴി​ക്കാ​ട്ടു​കു​ന്നി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ ത​നി​ച്ചാ​യി​രു​ന്നു താ​മ​സം.

തി​ങ്ക​ളാ​ഴ്ച രാ​ത്രി താ​മ​സ​സ്ഥ​ല​ത്തേ​ക്ക് വ​രു​മ്പോ​ള്‍ അ​ബ​ദ്ധ​ത്തി​ല്‍ കി​ണ​റ്റി​ല്‍ വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ കെ​ട്ടി​ട​മു​ട​മ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഉ​ട​ന്‍ മ​ഞ്ചേ​രി പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക യാ​യി​രു​ന്നു.

മ​ഞ്ചേ​രി അ​ഗ്‌​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ഭാ​ര്യ: കാ​ര​ക്കാ​ട​ന്‍ ജു​മൈ​ല. മ​ക്ക​ള്‍: ഷാ​ജ​ഹാ​ന്‍, അ​ലി അ​ക്ബ​ര്‍, സ​ഫാ​ന്‍. മ​രു​മ​ക​ള്‍: ന​സീ​ല. പൊ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്ത മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങി കാ​ര​ക്കു​ന്ന് ജു​മാ​മ​സ്ജി​ദി​ല്‍ ഖ​ബ​റ​ട​ക്കി.

 

Latest News

Corehub Up